പുനലൂർ: ശിവഗിരിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ശ്രീനാരായണ സാംസ്കാരിക സ്റ്റഡി സർക്കിൾ സംസ്ഥാന പ്രസിഡന്റ് പിറവന്തൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരു അനുഗ്രഹിച്ച് അനുവാദം നൽകിയ ശിവഗിരി തീർത്ഥാടനം 91വർഷങ്ങൾ പൂർത്തിയാക്കി. തീർത്ഥാടനത്തിന് മുമ്പും പിൻപും ശിവഗിരിയെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റി കഴിഞ്ഞു. ഭാവിയെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തിയായി ശ്രീനാരായണ ദർശനവും മാറികഴിഞ്ഞു. ഇതെല്ലാം കണക്കിലെടുത്ത് ശിവഗിരിയെ ഒരു അന്താരാഷ്ട്ര തീർത്ഥാടന കേന്ദമായി പ്രഖ്യാപിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.