 
തൊടിയൂർ: കരുനാഗപ്പള്ളി നാടകശാല സംഘടിപ്പിച്ച രണ്ടാമത് അഖില കേരള കഥാരചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ കെ. വി. ആന്റണിക്ക് 10000 രൂപയും ഫലകവും സർട്ടിഫിക്കറ്റും രണ്ടാം സ്ഥാനം നേടിയ ഡോ.പ്രേംരാജ് ബംഗളൂരുവിന് 5000 രൂപയും ഫലകവും സർട്ടിഫിക്കറ്റും സംഘാടക സമിതി ചെയർമാൻ മെഹർ
ഖാൻ ചേന്നല്ലൂരും മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സേതുലക്ഷിയും ചേർന്ന് സമ്മാനിച്ചു.
നാടകശാല മാഗസിന്റെ 40-ാം ലക്കം നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി അനിയൻസ് ശശിധരന് നൽകി പ്രകാശനം ചെയ്തു. പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം പന്മന നിഷാന്ത് ഉദ്ഘാടനം ചെയ്തു. അഡ്വ.രാജീവ് രാജധാനി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന കവിയരങ്ങിൽ ഡി.മുരളീധരൻ അദ്ധ്യക്ഷനായി. 30ൽപ്പരം കവികൾ പങ്കെടുത്തു. ബാബു അമ്മവീട്, കെ.എസ്.പുരം സുധീർ,മധുആദിനാട്,
അബ്ബാമോഹൻ, റോയികപ്പത്തൂർ, തോപ്പിൽ ലത്തീഫ്,ഷാനവാസ് കമ്പിക്കീഴിൽ, പോണാൽ നന്ദകുമാർ,
ഡോ.നിമാ പത്മാകരൻ, സിന്ധു സുരേന്ദ്രൻ, ജിജിഹസൻ, രാജ്നില, ലത്തീഫ് മാമൂട്, വാസന്തിമീനാക്ഷി, രത്നമ്മ ബ്രാഹ്മമുഹൂർത്തം തുടങ്ങിയവർ സംസാരിച്ചു.