spc-

കൊല്ലം: സിറ്റി സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പൂർവ വിദ്യാർത്ഥി സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഡി-ഡാഡ് പ്രോജക്ടിന്റെ സഹകരണത്തോടെ ജില്ലാ ട്രെയിനിംഗ് സെന്ററിൽ നടത്തിയ പരിപാടി എസ്.പി.സി ഡിസ്ട്രിക്ട് നോഡൽ ഓഫീസർ സക്കറിയ മാത്യു ഉദ്ഘാടനം ചെയ്തു. എ.ഡി.എൻ.ഒ ബി.രാജേഷ് അദ്ധ്യക്ഷനായി. മുൻകാല ജില്ലാ നോഡൽ ഓഫീസർമാർ, 10 വർഷം പൂർത്തിയാക്കിയ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവരെ ആദരിച്ചു. ജില്ലാതലത്തിൽ എസ്.പി.സി പൂർവ വിദ്യാർത്ഥികളുടെ പുതിയ കമ്മറ്റി രൂപീകരണവും നടന്നു. എ.എൻ.ഒ വൈ.സാബു, ഡി-ഡാഡ് കോഡിനേറ്റർ ബിനു, എസ്.പി.സി ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ഗോപിക, സജി, സുഭാഷ്, ബിന്ദു, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിലുള്ള അദ്ധ്യാപകരും കേഡറ്റുകളും അടക്കം 200ൽ അധികം പേർ പങ്കെടുത്തു.