
കൊല്ലം: സാമൂഹിക സേവന മേഖലയിലെ മികവുറ്റതും മാതൃകാപരവുമായ പ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ ജെ.അലക്സാണ്ടർ ഐ.എ.എസ് സ്മാരക അവാർഡ് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാറിന് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി സമ്മാനിച്ചു.
വിദ്യാഭ്യാസ വിചക്ഷണൻ, പ്രഗത്ഭനായ രാഷ്ട്രീയ നേതാവ്, കർണാടക ചീഫ് സെക്രട്ടറി, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജെ.അലക്സാണ്ടറുടെ രണ്ടാമത് ചരമവാർഷിക ചടങ്ങുകളോടനുബന്ധിച്ച് ജെ. അലക്സാണ്ടർ സ്റ്റഡീസ് സർക്കിളാണ് അവാർഡ് ഏർപ്പെടുത്തിയത്. ഭാരത് സേവക് സമാജ് ജില്ലാ ചെയർമാൻ, എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം, കൺസ്യൂമർ വിജിലൻസ് സെന്റർ പ്രസിഡന്റ്, കേരളീയം സാംസ്കാരിക വേദി പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്ന എസ്. പ്രദീപ്കുമാറിന്റെ സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ്. ആർ.രാജശേഖരൻ, സാബു ബെനഡിക്ട്, ജേക്കബ് മുണ്ടപ്ലാവ്, സജീവ് പരിശവിള, ഫാ. ബിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.