കൊട്ടാരക്കര : കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണവും സാന്ത്വന പരിചരണ സെമിനാറും യു.ആർ.ഐ ഏഷ്യ സെക്രട്ടറി ജനറൽ ഡോ.ഏബ്രഹാം കരിക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.ജോൺ കുരാക്കാർ അദ്ധ്യക്ഷനായി. കെ.ഒ.രാജുക്കുട്ടി,ശശിധരൻ പിള്ള, അഡ്വ.സാജൻ കോശി,പി.കെ.രാമചന്ദ്രൻ, നീലേശ്വരം സദാശിവൻ,ജേക്കബ് മാത്യു കുരാക്കാരൻ, മാത്യുവർഗീസ്, പോൾ രാജ്, പ്രൊഫ.മോളി കുരാക്കാർ, ഒ.അച്ചൻകുഞ്ഞ്,മെനു ജോൺ,സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സെമിനാറിന് ആരോഗ്യ പ്രവർത്തകൻ ജിതിൻ വർഗീസ് കോശി നേതൃത്വം നൽകി.