r

കൊല്ലം: വിദേശ വിദ്യാഭ്യാസത്തിന്റെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടന്റ് സ്ഥാപനമായ ഡ്രീംമിന്റിന്റെ അഞ്ചാമത്തെ ബ്രാഞ്ച് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്സിറ്റിയിൽ സൗജന്യമായി നഴ്സിംഗ് ഡിപ്ലോമ കോഴ്സ് പഠിക്കാനുള്ള സൗകര്യമുണ്ട്. പഠനത്തിനൊപ്പം സ്റ്റൈപ്പന്റ് ലഭിക്കും. കോഴ്സ് പൂർത്തിയാക്കുമ്പോൾ വൻ തുക ശമ്പളമുള്ള ജോലിയും കിട്ടും. സമാനമായ നിരവധി സാദ്ധ്യതകൾ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ വിദേശരാജ്യങ്ങളിലുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

മേയർ പ്രസന്ന ഏണസ്റ്റ്, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ ഹണി ബഞ്ചമിൻ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈൻദേവ്, എസ്. സുവർണകുമാർ, ഡ്രീംമിന്റ് മാനേജിംഗ് ഡയറക്ടർ ബബിലു എസ്.സുമിത്രൻ, എസ്. ബിനുരാജ് തുടങ്ങിയവർ സംസാരിച്ചു. ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്സിറ്റിയിൽ നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനുള്ള ജർമ്മൻ ഭാഷാ പഠനമാണ് ഡ്രീംമിന്റിലെ പ്രധാന കോഴ്സ്. അതിന് പുറമേ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികളിൽ എം.ബി.ബി.എസ്, യു.ജി, പി.ജി, നഴ്സിംഗ് തുടങ്ങിയ വിവിധങ്ങളായ കോഴ്സുകൾക്ക് അഡ്മിഷൻ നേടിക്കൊടുക്കുകയും ചെയ്യും. ചിന്നക്കടയിൽ ഷാ ഹോട്ടലിന് എതിർവശം തങ്കം കോംപ്ലക്സിലാണ് ഡ്രീംമിന്റ് പ്രവർത്തിക്കുന്നത്.