തൊടിയൂർ: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ തഴവ ഏരിയ കൺവെൻഷൻ അസോസിയേഷൻ ജില്ലാ സെക്രട്ടി ജി.സജീവൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജി.സജീവൻ അദ്ധ്യക്ഷനായി.സെക്രട്ടറി ജി.ഓമനയമ്മ സ്വാഗതം പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് കമലൻ, ജോ. സെക്രട്ടറി ബാലഭദ്രൻ എന്നിവർ സംസാരിച്ചു.വെട്ടിക്കുറച്ച റിട്ടയർമെന്റ് ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, പ്രസവാനുകൂല്യം 15000 രൂപ ഒറ്റത്തവണയായി നൽകുക എന്നീ ആവശ്യങ്ങൾ അടങ്ങുന്ന പ്രമേയം കൺവെൻഷൻ അംഗീകരിച്ചു.