കൊല്ലം: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാദിനത്തിൽ എല്ലാ ഭവനങ്ങളിലും അഞ്ചു തിരിയിട്ട ദീപം തെളിയിക്കണമെന്നും ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പൂജകളിൽ കുടുംബ സമേതം പങ്കെടുക്കണമെന്നും ശബരിമല ശ്രീധർമ പരിഷത്ത് ദേശീയ നിർവാഹക സമിതി അഭ്യത്ഥിച്ചു. തഞ്ചാവൂർ ശ്രീധര ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, കോ ഓർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, പരവൂർ വി.ജെ. ഉണ്ണിക്കൃഷ്ണൻ നായർ, തിരുപ്പൂർ മുരളി, എം.ജി. ശശിധരൻ, പ്രൊഫ. രാമചന്ദ്രൻ ഗുരുസ്വാമി, തൃശൂർ വെങ്കിട സുബ്രഹ്മണ്യം, അറുമാനൂർ ഉണ്ണിക്കൃഷ്ണൻ, എസ്.ജി. ശിവകുമാർ പത്തനാപുരം, തുറവൂർ ടി.ജി.പത്മനാഭപിള്ള എന്നിവർ സംസാരിച്ചു.