കൊല്ലം: പ്രതികരണം കലാസാംസ്കാരിക മാസികയുടെ 28-ാമത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും പ്രസ് ക്ലബ്ബ് ഹാളിൽ ഇന്ന് നടക്കും. വൈകിട്ട് 3ന് കവിയരങ്ങ് ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എസ്. അരുണഗിരി അദ്ധ്യക്ഷത വഹിക്കും. വേദി വൈസ് പ്രസിഡന്റ് കെ.ബി. ഷഹാൽ സ്വാഗതവും ആർ. സുമിത്ര നന്ദിയും പറയും. ഷിബി നിലാമുറ്റം, അൻസാരി ബഷീർ, എസ്.ആർ. കടവൂർ, അഡ്വ. ഫേബ സുദർശൻ, അപ്സര ശശികുമാർ, ആശ്രാമം ഓമനക്കുട്ടൻ, കുരീപ്പുഴ രാജേന്ദ്രൻ, പുലിപ്പാറ ബിജു തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ട് നാലിന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരണം അവാർഡ് എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘുവിന് സമ്മാനിക്കും. ലിയാവർമ്മ, വി.എസ്. നായർ, എസ്. മംഗളൻ നായർ, അൻസാരി ബഷീർ എന്നിവരെ ആദരിക്കും. വേദി പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, അഡ്വ. ഷാനവാസ് ഖാൻ, നെടുങ്ങോലം രഘു തുടങ്ങിയവർ സംസാരിക്കും. ഉമയനല്ലൂർ തുളസീധരൻ സ്വാഗതവും ഡി. ബാബു നന്ദിയും പറയും.