കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ശാസ്ത്രാഭിമുഖ്യവും ഗവേഷണ താത്പര്യവും പ്രോത്സാഹിപ്പിക്കാൻ ആവിഷ്കരിച്ച കുട്ടി ശാസ്ത്രജ്ഞൻ, കുട്ടി ഗവേഷകൻ പദ്ധതിക്ക് നാളെ തുടക്കമാകും. കൊല്ലം എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന ചെയർമാൻ

ഡോ.എസ്.വിഷ്ണു അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ, യോഗം കൗൺസിലർമാരായ പി.സുന്ദരൻ, പി.കെ.പ്രസേനൻ, സി.എം.ബാബു എന്നിവർ മുഖ്യാതിഥികളാകും. എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോഓർഡിനേറ്റർ പി.വി.രജിമോൻ, എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു വിജയകുമാർ, കൊല്ലം എസ്.സി.ആർ.സി ചെയർപേഴ്സൺ ഡോ.എസ്.ഷീബ, കൊല്ലം കൺവീനർ ഡോ.ആർ. ഇന്ദു, എന്നിവർ സംസാരിക്കും. എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ നിഷ സ്വാഗതവും കൗൺസിൽ സംസ്ഥാന കൺവീനർ ഡോ.ആർ.വി.സുമേഷ് നന്ദിയും പറയും. കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസർ

ഡോ.അംബേഷ് രഘുവരൻ വിഷയം അവതരിപ്പിക്കും.