കൊല്ലം: മുൻവിരോധം മൂലം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി. നീണ്ടകര പവിഴത്ത് വീട്ടിൽ ആഘോഷ് (36) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. നീണ്ടകര സ്വദേശി തോംസണിനെ പ്രതിയടക്കമുള്ള സംഘം മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിയ്ക്കുകയായിരുന്നു. പ്രതിയുടെ സുഹൃത്ത് രാഹുലിന്റെ നീണ്ടകര എസ്.എൻ കലുങ്കിന് സമീപമുള്ള കടയിൽ ജ്യൂസ് കുടിക്കാൻ എത്തിയ തോംസണിനെ മുൻവിരോധത്താൽ പ്രതികൾ വെട്ടുകയും കടയിൽ ഇരുന്ന ചുറ്റികയെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അഘോഷിനെ പിടികൂടി. സംഭവ ശേഷം ഒളിവിൽ പോയ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് ചവറ പൊലീസ് ഇൻസ്‌പെക്ടർ അറിയിച്ചു. ചവറ ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മദനൻ, ഷാജിഗണേഷൻ സി.പി.ഒ അനിൽ, ഹരിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.