കൊല്ലം: ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള യുനസ്കോയുടെ വേൾഡ് ലോജിക് ഡേ പുരസ്കാരം രശ്മി രാജിന് ലഭിച്ചു. തിരുവനന്തപുരം ഹസൻ മരിക്കാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ അവാർഡ് സമ്മാനിച്ചു. യൂനസ്കോ വേൾഡ് ലോജിക് ഡേ സെലിബ്രേഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് പുരസ്കാരം നൽകിയത്. ചടങ്ങിൽ എഴുത്തുകാരൻ മൈത്രേയൻ മുഖ്യ പ്രഭാഷണം നടത്തി. മികച്ച അദ്ധ്യപികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ രശ്മിരാജ് പുനലൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് അദ്ധ്യാപികയും എഴുത്തുകാരിയുമാണ്.
ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള യുനസ്കോയുടെ വേൾഡ് ലോജിക് ഡേ പുരസ്കാരം രശ്മി രാജിന് മന്ത്രി ജി.ആർ.അനിൽ സമ്മാനിക്കുന്നു