vyapari

കൊല്ലം: സ്നേഹ സ്പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി മാതൃകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ സ്നേഹ സ്പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി ആരംഭിച്ച നവംബറിൽ മരിച്ച ജില്ലയിലെ അഞ്ച് വ്യാപാരികളുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ വീതം വിതരണം ചെയ്തു. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജോജോ കെ.എബ്രഹാം ആമുഖ സന്ദേശം നൽകി. മുനിസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ്‌ മുഖ്യസന്ദേശം നൽകി. ജില്ലാ ട്രഷറർ എസ്. കബീർ, ഇന്ദുശേഖരൻ നായർ, കെ.ജി. അലക്സ്, രാജു കുളക്കട, ജില്ലാ വൈസ് പ്രസിഡന്റ്‌ എം.എം. ഇസ്മയിൽ, ആർ. വിജയൻ പിള്ള, യൂണിറ്റ് പ്രസിഡന്റ് റെജിമോൻ വർഗീസ്, ജനറൽ സെക്രട്ടറി പി.കെ. വിജയകുമാർ, ട്രഷറർ എം.എച്ച്. സലിം എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്രയും നടന്നു.