photo
എസ്.എൻ.ഡി.പിയോഗം 3478ാം നമ്പർ കക്കോട് ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാവാർഷിക ആഘോഷം പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: എസ്.എൻ.ഡി.പിയോഗം 3478ാം നമ്പർ കക്കോട് ശാഖയിൽ 16ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷവും ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടന്നു പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്.ജയപ്രകാശ് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ,യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു,യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു,വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, യൂണിയൻ എക്സിക്യുട്ടീവ് അംഗം രാജമ്മ ജയപ്രകാശ്, വനിതസംഘം ശാഖ പ്രസിഡന്റ് പ്രഭജയപ്രകാശ്, വൈസ് പ്രസിഡന്റ് ഇന്ദുലാൽ ഭായി, ശാഖ സെക്രട്ടറി ഇ.കെ.ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.വി.രമണൻ,ശൗര്യചക്ര എസ്.ഹരിദാസ്, കവിയത്രി വീണസുനിൽ, എസ്.സുനിൽകുമാർ, കെ.വിജയൻ, ബിന്ദുസനൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും എഴുത്തുകാരെയും ചടങ്ങിൽ ആദരിച്ചു.