
പുനലൂർ: ലഹരി പദാർത്ഥങ്ങൾ കലർത്തി വിൽപ്പന നടത്തി വരുന്ന കള്ള് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റക്കൽ ലുക്കൗട്ടിൽ പ്രവർത്തിച്ച് വരുന്ന കള്ളു ഷാപ്പ് ഉപരോധിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.ഷിബു കൈമണ്ണിൽ അദ്ധ്യക്ഷനായി. തെന്മല ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.ടി.ഷാജൻ, ജി.ഗിരീഷ്കുമാർ,കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ കെ.രാജശേഖരൻ, ആർ.സുഗതൻ, ടി.ജെ.സലീം, ഇടമൺ സുമേഷ്, എസ്.ആർ.ശ്യാം, മണിയൻ,ബാഹുലേയൻ, ടോജോ ജോസഫ്, ആഷിക് ബദറുദ്ദീൻ,ഷിജു ശശിധരൻ, മോഹനൻ എന്നിവർ സംസാരിച്ചു.