ppp

കുണ്ടറ: പെരുമ്പുഴ അറ്റോൺമെന്റ് ആശുപത്രിക്ക് മുൻവശം വാട്ടർ അതോറിട്ടിയുടെ പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കി യുവാക്കൾ. കഴിഞ്ഞദിവസം രാവിലെ 7ഒാടെയാണ് പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാട്ടർ അതോറിട്ടി അധികൃതരെ വിളിച്ച് പരാതിപ്പെട്ടെങ്കിലും വൈകിട്ടുവരെ ആരും തിരിഞ്ഞുനോക്കാഞ്ഞതിനെത്തുടർന്നാണ് സമീപത്തെ യുവാക്കൾ ചേർന്ന് സ്വന്തം കയ്യിൽ നിന്ന് പണം ചെലവാക്കി പൈപ്പ്ലൈൻ നന്നാക്കിയത്. വാട്ടർ അതോറിട്ടി കുണ്ടറ ഓഫീസിൽ മാറിമാറി വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാരും യുവാക്കളും പറയുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം