കൊല്ലം: സമം - സ്ത്രീ സമത്വത്തിനായ് സാംസ്‌കാരിക മുന്നേറ്റം എന്ന സാംസ്‌കാരിക വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ വനിതകൾക്കായി 19, 20 തീയതികളിൽ ചെറുകഥാ ക്യാമ്പും കലാ സാംസ്‌കാരിക നന്ധ്യയും സംഘടിപ്പിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ദേവകി വാര്യർ സ്മാരകത്തിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. എഴുത്തുകാരായ ഡോ.ശാരദക്കുട്ടി, ആർ.പാർവതീദേവി, എബ്രാഹം മാത്യു, കെ.എ.ബീന, ഡോ.സി.എസ്.ചന്ദ്രിക, തനുജ ഭട്ടതിരി, ഡോ.സി.ആർ.പ്രസാദ്, എ.ജി.ഒലീന തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. 19ന് വൈകിട്ട് 6ന് സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. 20ന് വൈകിട്ട് 6ന്
തൃശൂർ ആട്ടം കലാസമിതിയും തേക്കിൻകാടു ബാന്റും അവതരിപ്പിക്കുന്ന ചെണ്ട മ്യൂസിക് ഫ്യൂഷൻ അരങ്ങേറും.