licence-

കൊല്ലം: സ്വകാര്യ പ്രൈമറി സ്കൂൾ വാൻ ഓടിച്ച ഡ്രൈവർക്ക് സാധുതയുള്ള ലൈസൻസ് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വാൻ ഓടിച്ച് കുട്ടികളെ വീടുകളിൽ എത്തിച്ചു. വെളിച്ചിക്കാലയിലെ സ്കൂൾ വാനാണ് വൈകിട്ട് കുട്ടികളുമായി വരുമ്പോൾ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് പിടികൂടിയത്. തുടർന്ന് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരൻ വാഹനത്തിന്റെ ഡ്രവറായി. ഈ വാഹനത്തിന്റെ നികുതിയും അടച്ചിരുന്നില്ല. റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംഭവം. നിയമവിരുദ്ധമായി ബാനറുകളും പരസ്യങ്ങളും പതിച്ച നിരവധി വാഹനങ്ങൾക്ക് താക്കീത് നൽകി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നജുമലും പരിശോധനയിൽ പങ്കെടുത്തു.