കൊല്ലം : ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി മഹാസമ്മേളനം നടന്നു. കോട്ടത്തലയിൽ നടന്ന മഹാസമ്മേളനം സംഘം കേന്ദ്രസമിതി ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ചത് മഹാകവി കുമാരനാശാന്റെ കൃതികളിലൂടെയാണെന്ന് ചെയർമാൻ എഴുകോൺ രാജ്മോഹൻ പറഞ്ഞു. സംഘ കേന്ദ്ര സമിതി ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷനായി. കുമാരനാശാന്റെ കവിതകളുടെ പാരായണം കവി ഉണ്ണി പുത്തൂർ നടത്തി. ശാന്തിനി കുമാരൻ, കെ.എൻ.നടരാജൻ, ഓടനാ വെട്ടം ഹരീന്ദ്രൻ, പാത്തല രാഘവൻ, പൂവറ്റൂർ ഉദയൻ, മുരളീധരൻ മൂഴിക്കോട് എന്നിവർ സംസാരിച്ചു.