
കൊല്ലം: പച്ചക്കറികൾ, ആയുർവ്വേദ മരുന്നുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിഷങ്ങൾ പെട്ടെന്നു കണ്ടുപിടിക്കാനുള്ള ഉപകരണം രൂപകൽപന ചെയ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള യൂണിവേഴ്‌സിറ്റി സൂവോളജി മുൻ അദ്ധ്യാപകനും നിലവിൽ സിംഗപ്പൂരിലെ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. സൈനുദ്ദീൻ പട്ടാഴിക്ക് ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മുൻപ് കോംപാക്ട് ഡി.എൻ.എ അനലൈസർ, സമുദ്രാന്തര പഠനത്തിനുള്ള റോബോട്ട് എന്നിവ കണ്ടുപിടിച്ചതിനും പേറ്റന്റ് ലഭിച്ചിരുന്നു. വിഷങ്ങൾ കണ്ടുപിടിക്കുന്ന ഉപകരണത്തിന് ഏകദേശം എട്ടു ലക്ഷം രൂപയാണ് ചെലവായത്.