കൊല്ലം: ബി.എൽ.ഒമാരുടെ വാർഷിക ഹോണറേറിയം 6000 രൂപയിൽ നിന്ന് 20,000 ആക്കണമെന്ന് കൊല്ലം വ്യാപാര ഭവനിൽ ചേർന്ന
ബി എൽ ഒ.എ കൂട്ടായ്മയുടെ രണ്ടാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ..അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ജി. സോമരാജൻ
വിശിഷ്ടാതിഥിയായി. എൻ സുരേഷ് നായർ, ബി.കൃഷ്ണദാസ്, എം. അശോക് കുമാർ, ബോബി പോൾ എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി രമേശ് ടി.പിണറായി, സംസ്ഥാന ജനറൽ സെക്രട്ടറി ജി.ആർ. ജയകുമാർ, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു, ഭാരവാഹികൾ: ജി.ആർ. ജയകുമാർ (രക്ഷാധികാരി), എം.കെ. അശോക് കുമാർ (പ്രസിഡന്റ്), എം അശോക് കുമാർ, ബി. അനിതകുമാരി, അജിത മടിക്കൈ (വൈസ് പ്രസിഡന്റുമാർ), ആർ. ജയപ്രകാശ് (ജനറൽ സെക്രട്ടറി), എസ്. റീജ, എം.എം. അജി, രമേശ് ടി.പിണറായി
(സെക്രട്ടറിമാർ) എസ്. ശ്രീകുമാർ (ട്രഷറർ).