dcc-

കൊല്ലം: സി.എം. സ്റ്റീഫൻ രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിനും ശൈലിക്കും ഉടമ ആയിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനത്തിനും താഴേത്തട്ടിൽ ഐ.എൻ.ടി.യു.സിക്ക് അടിത്തറ പാകിയ നേതാവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സിയിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എൻ. ഉണ്ണിക്കൃഷ്ണൻ, എസ്. ശ്രീകുമാർ, നേതാക്കളായ വാര്യത്ത് മോഹൻ, വി.എസ്. ജോൺസൺ തുടങ്ങിയവർ സംസാരി​ച്ചു. മാവേലിക്കരയിലുള്ള സ്മൃതി​മണ്ഡപത്തി​ൽ ഡി.സി.സി പ്രസിഡന്റ് പുഷ്പചക്രം അർപ്പിച്ചു.