jermiyas-
കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സിഎം സ്റ്റീഫൻ അനുസ്മരണ സമ്മേളനം എഴുകോൺ വി സത്യശീലൻ സ്മാരക കോൺഗ്രസ് ഭവനിൽ കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : മുൻ കേന്ദ്രമന്ത്രി സി.എം.സ്റ്റീഫന്റെ പണി പൂർത്തിയായ പൂർണകായ വെങ്കല പ്രതിമ കൊല്ലത്ത് സ്ഥാപിക്കാൻ സർക്കാർ സ്ഥലം അനുവദിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി ജർമിയാസ് പറഞ്ഞു.കേരള കശു അണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ വി സത്യശീലൻ സ്മാരക കോൺഗ്രസ് ഭവനിൽ സി .എം. സ്റ്റീഫിന്റെ നാല്പതാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജർമിയാസ്.

21 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച സ്റ്റീഫന്റെ പ്രതിമ കണ്ണൂരിലുള്ള ശില്പിയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന മുൻ ഡി.സി.സി. പ്രസിഡന്റ് വി സത്യശീലനാണ് കൊല്ലത്ത് പ്രതിമ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ തുക സ്വരൂപിച്ച് പ്രതിമ നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായി നാളുകൾ കഴിഞ്ഞിട്ടും കൊല്ലത്ത് സ്ഥലം അനുവദിക്കുന്നതിൽ സർക്കാർ നിസ്സംഗത പുലർത്തുകയാണ്.

കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ അനുസ്മരണ സമ്മേളനത്തിന് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എഴുകോൺ നാരായണൻ , ബോബൻ ജി.നാഥ്‌,രതീഷ് കിളിത്തട്ടിൽ, ബാബുജി പട്ടത്താനം, കെ.ബി.ഷഹാൽ, എസ്.എച്ച്.കനകദാസ്, രഘു കുന്നുവിള, ബിനു ചൂണ്ടാലിൽ,ബേബിജോൺ,സോമൻ,മുഖത്തല മണികണ്ഠൻ, ആർ. ശിവകുമാർ എന്നിവർ സംസാരിച്ചു.