കൊല്ലം: സ്മൃതിനാശത്തെ നേരിടുന്നതിനുള്ള കടപ്പാക്കട സ്‌​പോർട്‌​സ് ക്ലബിന്റെ ജീവകാരുണ്യ സംരംഭമായ ഓർമ ക്ലിനിക്കിന്റെ ഭാഗമായി വിദഗ്ദ്ധ ഡോക്ടർമാരുടെ പ്രഭാഷണ പരമ്പര 21 മുതൽ തുടങ്ങും
ഇ.എൻ.ടി സ്‌​പെഷ്യലിസ്റ്റ് ഡോ.സി.ജോൺ പണിക്കരിന്റെ ഉറക്കത്തെ ആസ്പദമാക്കിയുളള പ്രഭാഷണം 21ന് രാവിലെ 10.30ന് ക്ലബിലെ ഗംഗാ എ.സി ഓഡിറ്റോറിയത്തിൽ നടക്കും. ഡിമെൻഷ്യ സൗഹൃദനഗരമായി കൊല്ലത്തെ മാറ്റുന്നതിനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് കൊല്ലം കോർപ്പറേഷനുമായി സഹകരിച്ച് ക്ലബ് പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നത്. പ്രഭാഷണ പരമ്പര ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. ആഗോള പ്രശസ്തനായ ഓങ്കോളജിസ്റ്റ് ഡോ.എം.വി.പിള്ള (യു.എസ്), തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹെമറ്റോളജിസ്റ്റ് ഡോ.എസ്.ശ്രീനാഥ് എന്നിവർ ഫെബ്രുവരിയിൽ പ്രഭാഷണം നടത്തും