തൊടിയൂർ: മാലുമേൽ ഭഗവതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളത്ത് ആരംഭിച്ചു.
നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രമേൽശാന്തി അനിൽ പോറ്റി ശ്രീകോവിലിൽ നിന്ന് ദേവിയുടെ കണ്ണാടി രൂപം ജീവിതയിൽ പ്രതിഷ്ഠിച്ചു.
ഫെബ്രുവരി 16 വരെ ക്ഷേത്രത്തിലെ ആറു കരകളിൽ പറയിടീൽ നടക്കും.
എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 10വരെയാണ് കരകളിലെ പറയെടുപ്പ്. ഫെബ്രുവരി 16 ന് രാത്രി 11ന് മലുമേൽമേൽ ക്ഷേത്ര മൈതാനത്ത് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചൂട്ടേറ് ചടങ്ങോടെ പറയിടീൽ മഹോത്സവം സമാപിക്കും.
വീടുകളിൽ പറയിടാൻ അസൗകര്യം ഉള്ള ഭക്തജനങ്ങൾക്ക് വേണ്ടി കരകളിൽ പറയുള്ള ദിവസങ്ങളിൽ രാവിലെ 6 മുതൽ 7 വരെ ശ്രീ കോവിലിന് മുൻവശം പറയിടാനുള്ള സൗകര്യമുണ്ടെന്ന് ദേവസം പ്രസിഡന്റ് എസ്.രഘുനാഥൻ, സെക്രട്ടറി ഷിബു.എസ് തൊടിയൂർ, ജോയിന്റ് സെക്രട്ടറി കെ.ഗോപാലകൃഷ്ണപിള്ള എന്നിവർ അറിയിച്ചു.