prasanan

കൊല്ലം:ഡോ.എ.പി.ജെ.അബ്ദുൾ കലാം സ്റ്റഡി സർക്കിൾ ഏർപ്പെടുത്തിയ, സംസ്ഥാനത്തെ മികച്ച മേയറിനുള്ള ഡോ.എ. പി.ജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരത്തിന് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് അർഹയായി. ആർട്ടിസ്റ്റ് എൻ.എസ്.ലാൽ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരം ഫോർട്ട് മാനർ ഹോട്ടലിൽ 31ന് വൈകിട്ട് 5 ന് സമ്മാനി​ക്കും.