കൊല്ലം: പട്ടത്താനം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ സമർപ്പണവും ആദരിക്കൽ ചടങ്ങും നാളെ വൈകിട്ട് 3.30ന് ക്ഷേത്രാങ്കണത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമർപ്പണവും ഉദ്‌ഘാടനവും നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ജനറൽ കൺവീനർ ജെ.വിമലകുമാരി സ്വാഗതവും റിപ്പോർട്ടും അവതരിപ്പിക്കും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനാകും. കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. യോഗം കൗൺസിലർ പി.സുന്ദരൻ അനുഗ്രഹ പ്രഭാഷണം നടത്തും.
27 വർഷം തുടർച്ചയായി എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണ സാരഥ്യം വഹിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രക്ഷാധികാരികളായ എം.മുകേഷ് എം.എൽ.എയും മുൻ മന്ത്രി ബാബു ദിവാകരനും ചേർന്ന് ആദരിക്കും.
ക്ഷേത്രം അഡിമിനിസ്ട്രേറ്റർ എ.ഡി.രമേശ് എസ്.എൻ ട്രസ്റ്റ് എക്സി.അംഗം മോഹൻ ശങ്കറിനെ ആദരിക്കും. എസ്.എൻ.ഡി.പി യോഗം 450-ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് കെ.ചന്ദ്രബാലൻ എസ്.എൻ ട്രസ്റ്റ് എക്സി.അംഗം എൻ.രാജേന്ദ്രനെയും എസ്.എൻ.ഡി.പി യോഗം 450-ാം നമ്പർ ശാഖ മുൻ സെക്രട്ടറി എച്ച്. ദിലീപ് കുമാർ എസ്.എൻ ട്രസ്റ്റ് എക്സി.അംഗം പി.സുന്ദരനെയും ക്ഷേത്ര സ്ഥപതി കെ.കെ.ശിവൻ പാമ്പാക്കുടയെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആദരിക്കും.
കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ക്ഷേത്രം തന്തി സനൽ, മേൽശാന്തി ജഗദീഷ്, ക്ഷേത്രം ലീഗൽ അഡ്വൈസർ അഡ്വ.ഷേണാജി, 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം, സെക്രട്ടറി സജീവ് മാടൻ വിള, 3965-ാം നമ്പർ പട്ടത്താനം വെസ്റ്റ് ശാഖ സെക്രട്ടറി സുന്ദരേശ പണിക്കർ, മോഹൻ ദ്വാരക (എൻ.തങ്കപ്പൻ മെമ്മോറിയൽ 4102-ാം നമ്പർ ശാഖ) എന്നിവർ സംസാരിക്കും. 3965-ാം നമ്പർ പട്ടത്താനം വെസ്റ്റ് ശാഖാ വൈസ് പ്രസിഡന്റ് കെ.സുന്ദരേശൻ നന്ദി പറയും.