കൊട്ടാരക്കര: കൊട്ടാരക്കര ഗാന്ധിമുക്ക് - എസ്.പി.ഓഫീസ് ഇ.ടി.സി റോഡിന്റെ ദുരിതംമാറി, 1.20 കോടി രൂപ മുടക്കി നവീകരിച്ച റോഡ് മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിച്ചു. റൂറൽ എസ്.പി ഓഫീസടക്കം പ്രവർത്തിക്കുന്ന ഭാഗത്തെ റോഡ് ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞ് നശിച്ചുകിടന്നതാണ്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായിട്ടാണ് തുക അനുവദിച്ച് നവീകരിച്ചത്. ബി.എം.ബി.സി നിലവാരത്തിലാണ് നവീകരിച്ചത്. ഇന്നലെ ഗാന്ധിമുക്കിൽ ചേർന്ന സമർപ്പണ ചടങ്ങിൽ നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, റൂറൽ എസ്.പി കെ.എം.സാബുമാത്യു, വനജ രാജീവ്, ഫൈസൽ ബഷീർ, ഉണ്ണിക്കൃഷ്ണൻ മേനോൻ, ടി.വി.പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.