തൊടിയൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലാ വാർഷികം ഓച്ചിറ ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ് ഉദ്ഘാടനം ചെയ്തു. തൊടിയൂർ ഗവ.എൽ.പി.എസിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡന്റ് കെ.ലളിതാംബിക അദ്ധ്യക്ഷയായി. മേഖലാസെക്രട്ടറി കെ.ജി.ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ജില്ലാസെക്രട്ടറി കെ.പ്രസാദ് സംഘടനാരേഖയും പി.എസ്.രാജശേഖരൻ 'ഭരണഘടനയും സമകാലിക ഇന്ത്യയും' എന്നവിഷയവും അവതരിപ്പിച്ചു.മോഹൻദാസ് തോമസ് ഭാവിപ്രവർത്തനങ്ങളുടെ മാർഗരേഖ അവതരിപ്പിച്ചു.നിർവാഹകസമിതിഅംഗം എൽ. ശൈലജ ഗ്ലോബൽ സയൻസ്എക്‌സിബിഷൻ സംബന്ധിച്ച വിശദീകരണം നടത്തി. ജനറൽ കൺവീനർ കെ.വി. വിജയൻ,ജില്ലാട്രഷറർ എം.അനിൽ, രാധികാരണദിവെ എന്നിവർസംസാരിച്ചു. ഭാരവാഹികളായി എ.കെ ലളിതാംബിക (പ്രസിഡന്റ്),
കെ.ജി.ബാലചന്ദ്രൻ(സെക്രട്ടറി), ഐ. നജീബ്(ട്രഷറർ)എന്നിവരുൾപ്പെട്ട 15 അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു.