ashan-anusmarannam

കൊല്ലം: ശ്രീനാരായണ കോളേജ് സ്റ്റാഫ് അസോസിയേഷന്റെയും മലയാള വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുമാരനാശാൻ അനുസ്മരണം സംഘടിപ്പിച്ചു. സെമിനാർ ഹാളിൽ നടന്ന ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സി.മനോജ് ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം അദ്ധ്യാപകൻ യു.അധീശ് ആശാൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് എൻജിനീയർ ആർ.രാജേഷ് വരച്ച കുമാരനാശാന്റെ എണ്ണച്ചായ ചിത്രം പ്രിൻസിപ്പലന് കൈമാറി. മലയാള വിഭാഗം അദ്ധ്യക്ഷ ഡോ.ഡി.ആർ.വിദ്യ, ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ.എസ്.ശങ്കർ എന്നിവർ സംസാരിച്ചു.