കൊല്ലം: സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്.സി​.വി​.ടി​ പാഠ്യ പദ്ധതി അനുസുരിച്ച് മയ്യനാട് സർക്കാർ ഐ ടി ഐയിൽ ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിലേക്കുള്ള രണ്ടാം ബാച്ച് (ആറ് മാസ കോഴ്സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മയ്യനാട് ഐ ടി ഐ യിൽ നിന്ന് വാങ്ങി​ സർട്ടിഫിക്കറ്റുകളുടെയും ആധാറിന്റേയും ശരി പകർപ്പു സഹിതം 100 രൂപ ഫീസ് അടച്ച് സമർപ്പിക്കണം. അവസാന തീയതി 20. ഫോൺ​: 7034633233, 0474 2558280, 9633053837.