കൊല്ലം: പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും സർവീസ് സംബന്ധമായ പരാതികളും അഭിപ്രായങ്ങളും സംസ്ഥാന പൊലീസ് മേധാവി SPC talk with cosp എന്ന ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേൾക്കും. ഇതിലേക്ക്, സിറ്റി പൊലീസ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ സർവീസ് സംബന്ധമായ പരാതികളും അഭിപ്രായങ്ങളും psctalsk.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി ഒന്നിന് മുമ്പായി അയയ്ക്കണം. പരാതികളും അഭിപ്രായങ്ങളും അയയ്ക്കുമ്പോൾ മൊബൈൽ നമ്പർ രേഖപ്പെടുത്തണം. സിറ്റി പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ഫെബ്രുവരി 29 ന് പരിഗണിക്കും.