vamchi-
പണം കവർന്ന വഞ്ചി കുത്തിപ്പൊളിച്ച് നിലയിൽ

കുളത്തുപ്പുഴ : കുളത്തുപ്പുഴ തെന്മല സംസ്ഥാന പാതയിൽ ഇ.എസ്.എം കോളനിയിൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ പ്രധാന കവാടത്തിൽ ഇരുഭാഗത്തുമായിട്ടുള്ള രണ്ട് കാണിക്ക വഞ്ചി രാത്രിയിൽ കുത്തിപ്പൊളിച്ച് പണം അപഹരിച്ചു.

പുലർച്ചയോടെ പള്ളിയിൽ എത്തിയ ജീവനക്കാരനാണ് കമ്പിപ്പാര ഉപയോഗിച്ച് വഞ്ചി തകർത്ത സംഭവം തിരിച്ചറിഞ്ഞത്. തുടർന്ന് കുളത്തൂപ്പുഴ പൊലീസിനെ അറിയിക്കുകയായിരുന്നു. മോഷണ പരമ്പരകൾ പെരുകുമ്പോഴും പൊലീസിന്റെ രാത്രികാല പെട്രോളിംഗ് സംവിധാനം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.