ക്ലാപ്പന: എസ്.വി.എച്ച്.എസ്.എസ് ക്ലാപ്പന സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും വള്ളികാവ് അമൃത കോളേജ് ഒഫ് ആയുർവേദയും സംയുക്തമായി ബാലമൃതം പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. പി.ടി.എ പ്രസിഡന്റ് നമിഷാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് സ്വാമി ശങ്കരാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ഹേമലത പോറ്റി, ഡോ.മീര ശിവൻ, ഹരികൃഷ്ണൻ, സ്കൂൾ മാനേജർ ജയചന്ദ്രൻ, മാനേജ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു, മാനേജ്മെന്റ് കമ്മിറ്റി അംഗം രാജൻ, പ്രിൻസിപ്പൽ എസ്.ഷീജ, സീനിയർ അസിസ്റ്റന്റ് ജാസ്മിൻ ദിവാകർ, സ്റ്റാഫ് സെക്രട്ടറി പി.എം.ബിന്ദു, ഗൈഡ് ക്യാപ്റ്റൻ ആർ.എസ്.സീമ തുടങ്ങിയവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ ആനന്ദ്.എൻ. സത്യശീലൻ നന്ദി പറഞ്ഞു.