ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്, ഓച്ചിറ കുടുംബാരോഗ്യകേന്ദ്രം, ഓച്ചിറ മദർതെരേസ പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ മാസം 21 വരെ പാലിയേറ്റീവ് വാരാചരണം 'പാലിയേറ്റീവ് കെയർ പ്രോഗ്രാം' സംഘടിപ്പിക്കുന്നു. അഴീക്കൽ ബീച്ചിൽ നടന്ന ഉദ്ഘാടന യോഗം ജില്ലാ പഞ്ചായത്തംഗം വസന്താ രമേശ് നിർവഹിച്ചു. മദർതെരേസ പാലിയേറ്റീവ് കെയർ ചെയർമാൻ പി.ബി സത്യദേവൻ അദ്ധ്യക്ഷനായി. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുൽഫിയ ഷെറിൻ സ്വാഗതം പറഞ്ഞു. പ്രദീപ് വാര്യത്ത് വിഷയം അവതരിപ്പിച്ചു. സൗമ്യ ദിനേശ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതകുമാരി,ടി.രാജീവ്, ദീപ്തി രവീന്ദ്രൻ, ശ്രീലത, സുനിത അശോകൻ, റാഷിദ് എ. വാഹിദ്, ഷെർളി ശ്രീകുമാർ, പാലിയേറ്റീവ് കെയർ സെക്രട്ടറി സന്തോഷ് സ്നേഹ, മണിലാൽ തുടങ്ങിയവർ സംസാരിച്ചു.
കടലുകണ്ട് കൺകുളിർത്ത് പാലിയേറ്റീവ് രോഗികൾ
ജനുവരി 15 ലോക പാലിയേറ്റീവ് ദിനചരണത്തിന്റെ ഭാഗമായി വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വന്തം വേദനയെ ചേർത്തുപിടിച്ച് ജീവിച്ചു തീർക്കുന്ന പാലിയേറ്റീവ് രോഗികൾക്കായി അഴിക്കൽ ബീച്ചിൽ സ്നേഹ തീരം ചടങ്ങ് സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്, ഓച്ചിറ കുടുംബാരോഗ്യകേന്ദ്രം, ഓച്ചിറ മദർതെരേസ പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകിയത്. വൈകിട്ട് ബീച്ചിൽ നടന്ന സംഗീത വിരുന്നിന് ബാലപുരസ്കാര ജേതാവ് ആദിത്യ സുരേഷ്, റെജി.ആർ. കൃഷ്ണ തുടങ്ങി നിരവധി പേർ പങ്കാളികളായി.