k

ചാത്തന്നൂർ: പാരിപ്പള്ളി ടൗൺ റോട്ടറി ക്ലബ് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായി നൽകിയ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പാരിപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽജി.എസ്.ജയലാൽ എം.എൽ.എ നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡി.ജയപ്രകാശ് അദ്ധ്യക്ഷനായി. റോട്ടറി ക്ലബ്‌ മുൻ പ്രസിഡന്റ് വി.എസ്.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. റോട്ടറി അസിസ്റ്റന്റ് ഗവർണർ അലക്സ് മാമ്മൻ, മുൻ അസിസ്റ്റന്റ് ഗവർണർ സുലൈമാൻ, സെക്രട്ടറി ഫ്രാൻസിസ്, ട്രഷറർ ജെയിംസ് കൊല്ലായ്ക്കൽ, കബീർ പാരിപ്പള്ളി, ആർ.ജി. ജോയ് , നഹാസ്, ഡോ.ആതിര, പ്രസേനൻ തുടങ്ങിയവർ സംസാരിച്ചു.

കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്. 30 ലക്ഷത്തോളം രൂപ വില വരുന്ന സഹായ ഉപകരണങ്ങൾ 151 പേർക്കാണ് നൽകിയത്. വീൽചെയർ, ശ്രവണ സഹായി, കാലിപെർ, ബ്രയിലി കെയ്ൻ, എൽബോ ക്രച്ചസ്, സ്മാർട്ട്ഫോൺ, ആക്സില ക്രച്ചസ്, സി.പി വീൽ ചെയർ, ട്രൈ സൈക്കിൾ, വാക്കിംഗ് സ്റ്റിക്ക്, റോളറേറ്റർ, ബെയിലി കിറ്റ് എന്നിവയാണ് വിതരണം ചെയ്തത്. അർഹരായവരെ ക്യാമ്പ് നടത്തിയാണ് തിരഞ്ഞെടുത്തത്.