പുനലൂർ: തെന്മലയിൽ നടന്ന മഹിളകോൺഗ്രസ് ജില്ല ശിൽപ്പശാല ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ ഉദ്ഘാടനം ചെയ്തു. മഹിളകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ സുദർശനൻ അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് യുവഹിത,സംസ്ഥാന ഭാരവാഹികളായ പ്രഭ അനിൽ,സുനിത, സരസ്വതി പ്രകാശ്,കോൺഗ്രസ് ഇടമൺ മണ്ഡലം പ്രസിഡന്റ് ചിറ്റാലംകോട് മോഹനൻ,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ആർ.ഷീബ, മഹിളകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കനകമ്മ, ഷിബു കൈമണ്ണിൽ,സിസിലി ജേക്കബ്,അന്ന എബ്രഹാം,സന്ധ്യതുളസി,അശ്വതി, സബീന ഷിബു തുടങ്ങിയവർ സംസാരിച്ചു.