photo

കരുനാഗപ്പള്ളി: അമ്മ മനസ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 100 കുടുംബങ്ങൾക്ക് അരി വിതരണംചെയ്തു. ഓച്ചിറ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പാഞ്ചജന്യം വിതരണം നി‌ർവഹിച്ചു. യോഗത്തിൽ അമ്മ മനസ് ചെയർ പേഴ്സൺ ശ്രീകല ക്ലാപ്പന അദ്ധ്യക്ഷനായി. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. കുലശേഖരപുരം സർവീസ് സഹകരണ മുൻ ബാങ്ക് സെക്രട്ടറി നസീമ വിശിഷ്ഠ അതിഥിയായി. അമ്മ മനസ് കൂട്ടായ്മ ജനറൽ കൺവീനർ മായാ ഉദയകുമാർ ,ട്രഷറർ സരിതാ ബിജു, രക്ഷാധികാരികളായ മാരിയത്ത് ശകുന്തള അമ്മവീട് , പ്രസന്ന , സുപ്രഭ , പ്രസന്ന ,ടിനി , നബീസത്ത് , സവിത എന്നിവർ സംസാരിച്ചു.

: