ചവറ: ചവറയിൽ ഒമ്പത് പേർക്ക് ഒരേ ദിവസം തെരുവ് നായയുടെ കടിയേറ്റു. കൊറ്റൻകുളങ്ങര, ചവറ ബസ് സ്റ്റാൻഡ് , നല്ലേഴുത്ത് മുക്ക് ,തട്ടാശേരി എന്നിവിടങ്ങളിലായാണ് കഴിഞ്ഞ ദിവസം ഒരേ നായ ആളുകളെ കടിച്ചത്. ഏകദേശം ഒരു മണിക്കൂറിനുള്ളിലാണ് നായ പല സ്ഥലങ്ങളിലായി ഓടി നടന്നു ആൾക്കാരെ കടിച്ചത്.പച്ചക്കറി കടയിലെ ജീവനക്കാരി ഗിരിജ മനോജിനാണ് അവസാനമായി കടിയേറ്റത്. തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ അപകടകാരിയായ നായയെ തല്ലി കൊന്നു.
വഴിയരികിൽ വണ്ടി നിറുത്തി തട്ടു കടയിൽ നിന്ന് ചായ കുടിക്കുകയായിരുന്ന നാടക സഘത്തിലെ ഒരാൾക്കും കടിയേറ്റു. വീട്ടിൽ വളർത്തുന്ന നായ എങ്ങനെയോ പുറത്ത് കടന്നതാണെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ വളർത്തുന്നതിന്റെ ലക്ഷണമായി കഴുത്തിൽ വട്ടമുണ്ടായിരുന്നു.
കടിയേറ്റവർ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.