കൊല്ലം: മികച്ച മൃഗക്ഷേമ പ്രവർത്തകർക്കും സംഘടനകൾക്കും സർക്കാർ ഏർപ്പെടുത്തുന്ന പുരസ്കാരത്തിന് അപേക്ഷിക്കാം. 2023- 24 കാലയളവിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികളും സംഘടനകളും പ്രവർത്തന റിപ്പോർട്ടും ഫോട്ടോകളും സഹിതം കൊല്ലം തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 25 ന് മുമ്പ് അപേക്ഷ നൽകണം. 10,000 രൂപയാണ് പുരസ്കാരം. അപേക്ഷ ഫോറം ജില്ലയിലെ എല്ലാ ഗവ. മൃഗാശുപത്രികളിലും ലഭ്യമാണ്