ksu

കൊല്ലം: കെ.എസ്‌.യു ജില്ലാ പ്രവർത്തക കൺവെൻഷനും കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച പ്രവർത്തകർക്ക് അനുമോദനവും കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അലോഷി സേവിയർ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ,യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ്, എം.എം.സഞ്ജീവ്കുമാർ, ആഷിക് ബൈജു, ലിവിൻ വേങ്ങൂർ, അനീഷ് അസീസ്, ജോയൽ ജോസഫ്, ബിച്ചു കൊല്ലം, അമൃത പ്രിയ തുടങ്ങിയവർ സംസാരിച്ചു.