കൊല്ലം: സി.പി.എം ഭരണകൂട ഭീകരതയുടെ ഇരയായി ജയിലിൽ അടയ്ക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച ജാമ്യം സി.പി.എമ്മി​ന്റെ ധാർഷ്ട്യത്തിന് ഏറ്റ പ്രഹരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം അഭിപ്രായപ്പെട്ടു. കൂടുതൽ കേസുകളിൽ പ്രതിയാക്കി രാഹുലിനെ ജയിലിൽ അടച്ച് യൂത്ത് കോൺഗ്രസിന്റെ സമരവീര്യം അടിച്ചമർത്താം എന്ന സി.പി.എം വ്യാമോഹമാണ് പൊലിഞ്ഞത്. യൂത്ത് കോൺഗ്രസിന് ഈ വിഷയത്തിൽ സംസ്ഥാനത്താകമാനം കടുത്ത സമര പോരാട്ടങ്ങൾ നടത്താൻ കഴിഞ്ഞു എന്നത് അഭിമാനമാണെന്നും വിഷ്ണു സുനിൽ കൂട്ടിച്ചേർത്തു.