ചവറ: യു.ഡി .എഫ് ചവറയിൽ നടത്തുന്ന വിചാരണ സദസിന്റെ പ്രചാരണാർത്ഥം ഐ.എൻ .ടി .യു. സി, യു.ടി .യു.സി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ചായക്കട സദസിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം കോയ്‌വിള ഭരണിക്കാവിൽ ഐ.എൻ. ടി .യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി .യു.സി റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അദ്ധ്യക്ഷനായി. കോലത്തു വേണുഗോപാൽ, ജസ്റ്റിൻ ജോൺ, സന്തോഷ് തുപ്പാശേരി, സി.പി. സുധീഷ് കുമാർ, മാമൂലയിൽ സേതുക്കുട്ടൻ, കളത്തിൽ ഗോപാലകൃഷ്ണപിള്ള, അഡ്വ.യൂസഫ് കുഞ്ഞ് ,ശിവൻ കുട്ടി പിള്ള, നിസ്സാർ മേക്കാട്, ചക്കിനാൽ സനൽകുമാർ, ആർ.ജിജി , മോനച്ചൻ കോയ്‌വിള സൈമൺ, കോണിൽ രാജേഷ്, ആർ. ജയകുമാർ, പ്രഭാകരൻ പിള്ള, കൊഞ്ചേരി ഷംസുദീൻ, കോയ്‌വിള സുരേഷ്,ബിന്ദുമോൾ, അനിൽകുമാർ, ഓമനക്കുട്ടൻ, ഫാത്തിമകുഞ്ഞ്, ശിവപ്രസാദ്, ക്രിസ്റ്റോഫർ, മോഹനൻ,ആന്റൺ എന്നിവർ സംസാരിച്ചു.