കൊല്ലം: കേരള തണ്ടാൻ മഹാസഭ സ്ഥാപകൻ കുഞ്ഞൻ വെളുമ്പന്റെ പേരിലുള്ള പഠന ഗവേഷണ കേന്ദ്രത്തിന്റെയും കേന്ദ്ര കാര്യാലയത്തിന്റെയും നിർമ്മാണോദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇന്ന് രാവിലെ 10 ന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നി​ർവഹി​ക്കും. തണ്ടാൻ മഹാസഭ പ്രസിഡന്റ് ഡോ.പി.എൻ.പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ സി.ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ എന്നിവർ സംസാരിക്കും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് ഡോ.പി.എൻ. പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി ജി.വരദരാജൻ, വൈസ് പ്രസിഡന്റ് എൻ.രാജേന്ദ്രൻ എന്നിവർ പറഞ്ഞു.