gava-

കൊല്ലം: പാർശ്വവത്കരിക്കപ്പെട്ടവരുടെയും നിസ്വവർഗത്തിന്റെയും സാമൂഹ്യപുരോഗതിയാവണം അന്തിമ ലക്ഷ്യമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ഇഞ്ചവിള ഗവ.വൃദ്ധസദനത്തിൽ നടന്ന കടപ്പായിൽ ഡോ.കെ.വി.വാസുദേവന്റെ 36-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രീതിയിൽ സാമൂഹ്യ സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച നിസ്വാർത്ഥനായ ഹോമിയോ ഡോക്ടറായിരുന്നു കെ.വി.വാസുദേവൻ എന്ന് എം.പി അനുസ്മരിച്ചു. പാർശ്വഫലങ്ങൾ ഇല്ലാത്ത വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതിമെന്ന് എം.പി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഡോ.കെ.വി.ഷാജി അദ്ധ്യക്ഷനായി ജില്ലാ പഞ്ചായത്ത് മെമ്പർ ബി.ജയന്തി, മോഹനൻ പെരിനാട്, മങ്ങാട് സുബിൻ നാരായണൻ, സൂപ്രണ്ട് ആർ.കെ.പ്രകാശ് കുമാർ, ആർ.പി.പണിക്കാർ, മാർത്താണ്ഡൻ, അഷ്ടമുടി രവികുമാർ, എം.എസ്.അജേഷ് എന്നിവർ സംസാരിച്ചു.