കൊല്ലം: ഉത്പാദന, സേവന,വ്യാപാര മേഖലകളിലെ സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ. പൊതുമേഖല ഇൻഷ്വറൻസ് കമ്പനികളുമായി ചേർന്നാണ് ഇൻഷുറൻസ് നടപ്പാക്കുക. 2023 ഏപ്രിൽ ഒന്നിന് ശേഷം ഭാരത സൂക്ഷ്മ/ ലഘുഉദ്യം സുരക്ഷാ പോളിസികൾ സംരംഭങ്ങൾക്കായി എടുക്കുന്നവർക്ക് തുകയുടെ 50 ശതമാനം (പരമാവധി 2500 രൂപ) വരെ തിരികെ നൽകും.

സംരംഭത്തിന്റെ ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് പ്രീമിയം അടച്ച രസീത്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് സഹിതം ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 9495392597 , 8848149500.