tkm

കൊല്ലം: ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇന്റർനാഷണൽ അക്വാട്ടിക് സെന്റർ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഡോ. ഷഹാൽ ഹസൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി . കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. എണസ്റ്റ്, കൊറ്റംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്.ഹുസൈൻ, വാർഡ് മെമ്പർ ശ്രീജ സജീവ് എന്നി​വർ സംസാരി​ച്ചു. ടി.കെ.എം ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസ്ലിയാർ, മെമ്പർ ജമാലുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് സ്വാഗതവും ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. അബ്ദുറഫിഖ് നന്ദിയും പറഞ്ഞു