xl
കുതിരപ്പന്തി ഗവൺമെൻ്റ് എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവ്വഹിക്കുന്നു.

തഴവ: കുതിരപ്പന്തി ഗവ.എൽ പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് 2020-21 വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ട്‌ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എ.എം.ആരീഫ് എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷനായി. മിനി മണികണ്ഠൻ ,ശ്രീലത, വത്സല,സലിം അമ്പിത്തറ, ഉണ്ണികൃഷ്ണൻ കുശസ്ഥലി ,ജെ. നാരായണക്കുറുപ്പ്,പി .സുഗതൻപിള്ള, പി.ലാൽകുമാർ എന്നിവർ സംസാരിച്ചു. പ്രഥമ അദ്ധ്യാപിക പി.ഗീത റിപ്പോർട്ട് അവതരിപ്പിച്ചു .ബി.ബിജു സ്വാഗതവും സി. അനിതകുമാരി നന്ദിയും പറഞ്ഞു.