കടയ്ക്കൽ : തുടയന്നൂർ അതിശയമംഗലം ദേവീ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 24 വരെ നടക്കും.ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.45ന് ഗണപതിഹോമം, 6ന് ഉഷപൂജ, വൈകിട്ട് 5ന് വാഹന വിളംബര ഘോഷയാത്ര, 10ന് പടയണി. നാളെ പള്ളിയുണർത്തൽ, ഗണപതിഹോമം, ഭാഗവത പാരായണം, വൈകിട്ട് 5ന് വിദ്യാരാജ ഗോപാലമന്ത്രാർച്ചന,6.30 ന് ദീപാരാധന,7.45ന് നടനോത്സവം. 20ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം, വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ, ക്ഷേത്രം തന്ത്രി അകീരമൺ കാളിദാസ ഭട്ടത്തിരിപ്പാട് നാരായണൻ എബ്രാതിരിയുടെ നേതൃത്വത്തിൽ നടക്കും. 6.30ന് ദീപാരാധന,8 ന് ആത്മീയ നൃത്ത ശിൽപം തത്വമസി. 21ന് വൈകിട് 5ന് നാരങ്ങാ വിളക്ക്, രാത്രി 8 ന് നാടകം. 22ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 4 ന് ഊര് ചുറ്റി എഴുന്നെള്ളത്ത് , ദേവിയെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു , ശിങ്കാരിമേളം. 23ന് രാവിലെ 7ന് കൂട്ടപ്പൊങ്കൽ, വൈകിട് 8 ന് ക്ഷേത്ര താന്ത്രിക പൂജകൾ. 24ന് രാവിലെ 10 ന് കളഭം പൂജ, മരപ്പാണി, വൈകിട്ട് 4ന് കുതിരയന്തി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത്, 5ന് ചെറിയ എടുപ്പ് കുതിര എഴുന്നള്ളത്ത്, 5.30ന് വലിയ കുത്തിയ എഴുന്നള്ളത്ത്, 7ന് ദീപാരാധന, 8ന് സാന്ത്വനം പദ്ധതിയുടെ വിതരണം,9ന് നൃത്ത നാടകം,12.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.