vimala-

കാരംകോട്: കൊല്ലം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കിഡ്സ് അത്‌ലറ്റിക് മീറ്റിൽ വിമല സെൻട്രൽ സ്കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്.ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു നിർവഹിച്ചു. 15ൽ പരം സ്കൂളുകളിൽ നിന്നു 12 വയസിന് താഴെയുള്ള കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. സ്കൂൾ കായികാദ്ധ്യാപകരായ സാബുകുമാർ, പി.ജി.ഹിരൺ, ജെ.ബി.ശ്രീജ എന്നിവരുടെ പരിശീലനത്തിലാണ് കുട്ടികൾ വിജയം നേടിയത്. സ്കൂൾ ഡയറക്ടർ ഫാ.സാമുവൽ പഴവൂർ പടിക്കൽ, സ്കൂൾ പ്രിൻസിപ്പൽ, ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ ജേതാക്കളെ അനുമോദിച്ചു.